X

വയനാട് മെഡിക്കല്‍ കോളേജ് അനാസ്ഥ: ഉപരോധിച്ച യൂത്ത് ലീഗ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

മാനന്തവാടി: ആന ചവിട്ടി കൊലപ്പെടുത്തിയ വനം വകുപ്പ് ജീവനക്കാരന്‍ പോളിന് മതിയായ ചികിത്സ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ വയനാട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ച യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എം പി നവാസ് ഉള്‍പ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വയനാട് മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ബോര്‍ഡില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെന്നും മെഡിക്കല്‍ കോളേജ് കേവലം ‘മടക്കല്‍ കോളാജായി’ മാത്രം ചുരുങ്ങിയെന്നും സമരം ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ് അഭിപ്രായപ്പെട്ടു. ചികിത്സക്ക് വേണ്ട മതിയായ സൗകര്യങ്ങള്‍ ഒരുക്കാത്ത ആരോഗ്യവകുപ്പിനെതിരെ കേസെടുക്കണമമെന്നും മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ ഒ.ആര്‍ കേളു എം.എല്‍എയും പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം അപ്രായപ്പെട്ടു.

മെഡിക്കല്‍ കോളജ് പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാക്കുക, എമര്‍ജന്‍സി കെയര്‍ യൂണിറ്റ് ആരംഭിക്കുക, കാത്ത്‌ലാബ് പ്രവര്‍ത്തനം കാര്യക്ഷമാക്കുക, കാര്‍ഡിയോളജി ഉള്‍പ്പെടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി യൂണിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് ലീഗ് ഉപരോധ സമരം നടത്തിയത്. സമരക്കാരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി.

ശിഹാബ് മലബാര്‍, അസീസ് വെള്ളമുണ്ട, മോയി കട്ടയാട്, മുസ്തഫ ടീ എസ്, ഇബ്രാഹിം സി എച്, ജലീല്‍ പടയന്‍, നൗഫല്‍ വി, ലത്തീഫ് സി പി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി

 

webdesk14: