X

മാവോയിസ്റ്റ് സാന്നിധ്യം: കമ്പമലയിൽ ത്രീ ലെവൽ പട്രോളിംഗ് ഏർപ്പെടുത്തി വൻ പരിശോധന

വയനാട് കമ്പമലയിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ കമ്പമലയിൽ ത്രീ ലെവൽ പട്രോളിംഗ് ഏർപ്പെടുത്തി വൻ പരിശോധന ആരംഭിച്ചു.ഡ്രോൺ പട്രോളിംഗും ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി ചേർന്ന് ജോയിന്റ് ഓപ്പറേഷനും ഹെലികോപ്റ്റർ പട്രോളിംഗും നടത്താനും നീക്കമുണ്ട്. അതിർത്തിയിൽ വാഹന പരിശോധനയുംഊർജ്ജിതമാക്കി. ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് കമ്പമലയിലെ തലപ്പുഴയിൽ മാവോയിസ്റ്റുകളെത്തിയത്.ആദ്യം വനം വകുപ്പിന്റെ ഓഫീസ് അടിച്ചു തകർത്തു.ഏറ്റവുമൊടുവിൽ പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ സംഘം തകർത്തു.

webdesk15: