കല്‍പ്പറ്റ: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്വപ്‌ന പദ്ധതിയും, വയനാട് ജില്ലയിലെ കായികതാരങ്ങളുടെ ചിരകാലാഭിലാഷവുമായി വയനാട് ജില്ലാ സ്റ്റേഡിയം (ജിനചന്ദ്ര സ്റ്റേഡിയം) യാഥാര്‍ത്ഥ്യമാവുന്നു. സംസ്ഥാന സര്‍ക്കാര്‍ വയനാട് ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ക്കായി 18.67 കോടി രൂപയാണ് കിഫ്ബി പദ്ധതി മുഖേന വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ കീറ്റ്‌ക്കോ വഴിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട്, ആറ് ലൈനോടുകൂടിയ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, 26900 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വി.ഐ.പി, ലോഞ്ച്, കളിക്കാര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള ഓഫീസ് മുറികള്‍, 9400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതുശൗചാലയം, ജലവിതരണ സംവിധാനം, വൈദ്യുതീകരണം, മഴവെള്ള സംഭരണം, 9500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 2 നിലകളിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കേന്ദ്രം എന്നിവയാണ് ഈ പദ്ധതിയിലൂടെ യഥാര്‍ത്ഥ്യമാകുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒന്നാം ഘട്ടത്തില്‍ വി.ഐ.പി. ലോഞ്ച്, ഹോസ്റ്റല്‍ കെട്ടിടം, പൊതുശൗചാലയം, ജലവിതരണ സൗവിധാനം, വൈദ്യുതീകരണം, മഴവെള്ളസംവരണം, അഡ്മിനിസ്‌ട്രേറ്റീവ് കേന്ദ്രം, ഫെന്‍സിംഗ്, ഡ്രൈനേജ് സിസ്റ്റം, 2 അടി മണ്ണിട്ടു പൊക്കി സ്വാഭാവിക പ്രദലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാംഘട്ടമായി 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക് ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തികളും നടത്തപ്പെടും. ജില്ലാ സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട പ്രവൃത്തികളുടെ ഉദ്ഘാടനം ജൂലൈ രണ്ടിന് വൈകുന്നേരം 4:30 മണിക്ക് വ്യവസായ, വാണിജ്യ, കായിക-യുവജനകാര്യവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും, മുഖ്യാതിഥികളായി എം.പി. മാരായ എം.ഐ. ഷാനവാസ്, എം.പി. വീരേന്ദ്രകുമാര്‍, യുവജനകാര്യ വകുപ്പ് സെക്രട്ടറി ഡോ: ബി. അശോക്, എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ.സി.ബാലകൃഷ്ണന്‍ കായിക കാര്യ ഡയാക്ടര്‍ സഞ്ജയന്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നബീസ, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കലക്ടര്‍ എ. ആര്‍. അജയ കുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു എന്നിവര്‍ അറിയിച്ചു.
- 6 years ago
chandrika