X

കുറിച്യര്‍മല ഉരുള്‍പൊട്ടല്‍: ജനങ്ങളുടെ ഭീതി അകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന്


പൊഴുതന: കുറിച്യര്‍മല, മേല്‍മുറി, വലിയപാറ, സേട്ടുകുന്ന് എന്നീ പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ ഭീഷണി ജനങ്ങളുടെ ആശങ്കകളറ്റാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പൊഴുതന പഞ്ചായത്ത് മുസ്്‌ലിം ലീഗ് ആവശ്യപ്പെട്ടു. കുറിച്യര്‍മലയില്‍ 2018ലെ പ്രളയത്തില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ നിരവധി നശനഷ്ടങ്ങളാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. അന്ന് സ്ഥലം സന്ദര്‍ശിച്ച ഭൂഗര്‍ഭ വിദഗ്ധര്‍ ഈ സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടാവില്ലന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം തികയുന്ന അന്ന് തന്നെ നാലില്‍ അധികം തവണ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായത്.
ജനങ്ങള്‍ മാറി താമസിച്ചിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. പ്രദേശ വാസികളെ ക്യാംപിലേക്ക് മാറ്റുക മാത്രമാണ് അധികാരികള്‍ ചെയ്തിരുന്നത്. മുന്നൂറോളം വീടുകളില്‍ നിന്നുള്ള ആളുകളോടാണ് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നതും. എന്നാല്‍ പ്രളയത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന അടിയന്തിര സഹായം ബന്ധുവീടുകളില്‍ താമസിച്ചവര്‍ക്കും ക്യാംപില്‍ താമസിച്ചവര്‍ക്കും ഉടന്‍ നല്‍കണം. സ്ഥലം സന്ദര്‍ശിച്ച ശേഷം ജനവാസ കേന്ദ്രമല്ലങ്കില്‍ പുനരധിവാസ പാക്കേജ്, കൃഷി സ്ഥലം നശിച്ചവര്‍ക്കും കൃഷി നശിച്ചവര്‍ക്കും സഹായം നല്‍കണം. 2018ല്‍ തകര്‍ന്ന് കുറിച്യര്‍മല സ്‌കൂളിന് പുതിയ സ്ഥലവും കെട്ടിടവും കണ്ടെത്തണമെന്നും യോഗം വിലയിരുത്തി.
പ്രശ്‌നത്തില്‍ അടിയന്തിര പരിഹാരം കണ്ടെത്തിയില്ലങ്കില്‍ കലക്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ കാതിരി നാസര്‍ അധ്യക്ഷനായി. ജന,സെക്രട്ടറി സി മമ്മി, മണ്ഡലം സെക്രട്ടറി കെ.കെ ഹനീഫ, ഇ.കെ ഹുസൈന്‍, ടി.കെ ഹംസ, പി സൈദ്, ടി.കെ നൗഷാദ്, പൂന്തോടന്‍ അഷ്‌റഫ്, ടി.എം നാസര്‍, കെ അന്‍ഫല്‍, മൊയ്തീന്‍ കുട്ടി മേല്‍മുറി, കെ.എം റഹ്്മാന്‍, ടി ഹംസ, സലീം മുള്ളന്‍, കെ കുഞ്ഞാപ്പ, വാഴയില്‍ മുഹമ്മദ്, എം.ടി.കെ മുഹമ്മദ്, എന്‍ മുഹമ്മദലി, ഉമ്മര്‍, ടി സിദ്ദീഖ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ നദീറ മുസ്തഫ, സക്കീന മുജീബ്, പി ഹുസൈന്‍, പി മുസ്തഫ എന്നിവര്‍ സംസാരിച്ചു.

chandrika: