വൈത്തിരി: പൊഴുതന ആറാം മൈലില്‍ ഇന്ന് രാവിലെ വീടിന്റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണു രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. അച്ചൂര്‍ വീട്ടില്‍ കുഞ്ഞാമി (70), മരുമകള്‍ ഫാത്തിമ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുഞ്ഞാമിനയെ കല്‍പ്പറ്റയിലെ സ്വകാര്യ ആസ്പത്രിയിലും ഫാത്തിമയെ വൈത്തിരി താലൂക്ക് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
അടുക്കളയിലായിരുന്ന ഇവരുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജിദ്ദ കെ.എം.സി.സി.യും പൊഴുതന പഞ്ചായത്ത് മുസ്്‌ലിം ലീഗും സംയുക്തമായി നിര്‍മ്മിച്ചു നല്‍കിയ ബൈത്തുറഹ്്മ വീടിനു മുകളിലാണ് മണ്ണിടിഞ്ഞ് വീണത്. ഫാത്തിമയുടെ ഭര്‍ത്താവ് ഷാഫി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ വെച്ച് മരണപ്പെടുകയായിരുന്നു.