നിങ്ങളെ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്യാനായാല്‍ അതെനിക്ക് അഭിമാനമായിരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. നിങ്ങളില്‍നിന്ന് പഠിക്കാനും നിങ്ങളുടെ ജീവിതവും നിങ്ങള്‍ നേരിടുന്ന വെല്ലുവിളികളും അറിയാനും അതെനിക്ക് അവസരമൊരുക്കും.ഏത് ദുഷ്‌കരകാലത്തും പരസ്പരം ബഹുമാനം വെച്ചുപുലര്‍ത്തുന്ന, തലയുയര്‍ത്തി നില്‍ക്കുന്ന, ധീരത മുഖമുദ്രയാക്കിയ ഈ ജനതയുടെ ഭാഗമായിരിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ കാര്യമാണ്.
വയനാടുമായുള്ള ആ ആത്മബന്ധം കുടുതല്‍ ദൃഢമാകുമെന്നും, നിങ്ങളുടെ ജീവിതവും വെല്ലു വിളികളും മനസ്സിലാക്കി നിങ്ങള്‍ക്കുവേണ്ടി പോരാടുമെന്നും, നിങ്ങളാഗ്രഹിക്കുന്ന തരത്തില്‍ പാര്‍ലമെന്റില്‍ നിങ്ങളെ പ്രതിനിധാനം ചെയ്യാന്‍ എനിക്കാവുംവിധം ഞാന്‍ ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധിക്ക് ഉറപ്പു നല്‍കിയതായി കത്തില്‍ പരാമര്‍ശം.
നിങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും നിങ്ങളുടെ ഭാവി സുദൃഢമാക്കാനുമുള്ള നൂതനസാധ്യതകള്‍ സൃഷ്ടിക്കാനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും പ്രിയങ്ക ഗാന്ധി.
പ്രകൃതിയോട് ഇവിടത്തെ ജനത വച്ച്പുലര്‍ത്തുന്ന സ്‌നേഹാദരങ്ങളില്‍ അധിഷ്ഠിതമായിരിക്കണം വയനാടിന്റെ വികസനം എന്ന് ഞാന്‍ വിശ്വസിക്കുന്നു. വയനാട്ടിലെ ജനങ്ങള്‍, പ്രത്യേകിച്ച് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് എനിക്ക് ഉത്തമ ബോധ്യമുണ്ട്. ഈ വെല്ലുവിളികളെ നമുക്കൊരുമിച്ചുനിന്ന് നേരിടാമെന്നും പ്രിയങ്ക ഗാന്ധി.
ഈ വരുന്ന തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പ്രതിനിധിയാ യി എന്നെ തിരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങളോരോരുത്തരോടും ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുമെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ പറയുന്നു.