കൊട്ടിക്കലാശം കഴിഞ്ഞതോടെ വയനാടും ചേലക്കരയും ഇന്ന് നിശബ്ദപ്രചാരണത്തിന്റെ തിരക്കിലാണ്. രണ്ട് മണ്ഡലങ്ങളും നാളെ ബൂത്തിലേക്ക് നീങ്ങും. വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് മുന്നണികള്‍.
ചേലക്കരയില്‍ ഇത്തവണ മികച്ച തിരിച്ചുവരവിനാണ് രമ്യ ഹരിദാസിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്. വയനാട് പ്രിയങ്കയ്ക്ക് ലഭിക്കുന്ന ഭൂരിപക്ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് കോണ്‍ഗ്രസ്.
പോളിംഗ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂർത്തിയാക്കും. തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്നതിന് ഉദ്യോഗസ്ഥർക്ക് വാഹന സൗകര്യങ്ങൾ ഉൾപ്പടെയുള്ളവ ഏർപ്പെടുത്തിയിട്ടുണ്ട്.
വിവിപാറ്റ് മെഷീനുകളുടെ തകരാറുകൾ മുന്നിൽ കണ്ട് കൂടുതൽ മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംഘർഷ സാധ്യതയുള്ള ബൂത്തുകളിൽ കനത്ത സുരക്ഷ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ പറഞ്ഞു.