X

പാലത്തിന്റെ കൈവരിയില്‍ തട്ടി സ്കൂട്ടറുമായി പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലത്തിന്റെ കൈവരിയില്‍ തട്ടി സ്കൂട്ടറുമായി പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി.വരയാൽ പൂത്തേട്ട് വീട്ടിൽ അജയ് സോജൻ (27) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാനന്തവാടി കമ്മന കരിന്തിരിക്കടവ് പാലത്തിന് മുകളിൽ നിന്ന് സ്കൂട്ടർ അപകടത്തിൽപ്പെട്ട് പുഴയിലേക്ക് വീണതായാണ് സംശയിക്കുന്നത്.ഇന്നലെ രാത്രിയായിരുന്നു അപകടം. മാനന്തവാടി പോലീസും അഗ്നിരക്ഷാസേനയും ജീവൻ രക്ഷാസമിതി പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

webdesk15: