റിയാദ്: വാട്‌സാപ്പിന് ബദലായി സൗദി അറേബ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കുന്നു. ഡേറ്റകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും വിധമുള്ള ആപ്ലിക്കേഷന്‍ ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാകും. സൗദി വിഷന്‍ 2030-ന്റെ ഭാഗമായുള്ള പദ്ധതി രാജ്യത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗപ്പെടുത്താം.
കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകരും എന്‍ജിനീയര്‍മാരും ചേര്‍ന്നാണ് ആപ്ലിക്കേഷനു രൂപം നല്‍കുന്നത്. വിദേശ സര്‍വറുകളുമായി ബന്ധിപ്പിക്കാത്തതിനാല്‍ രഹസ്യസ്വഭാവം നഷ്ടപ്പെടില്ല. ആപ്പ് വഴി ഓണ്‍ലൈന്‍ പണമിടപാട് നടത്താനും സാധിക്കും.