X

ജലവിതരണ പൈപ്പ് ലൈന്‍ പൊട്ടി: കൊച്ചി നഗരത്തില്‍ രണ്ടുദിവസം കുടിവെള്ളം മുടങ്ങും

എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി കൊച്ചിയില്‍ ജലവിതരണം മുടങ്ങി. പാലാരിവട്ടം-തമ്മനം റോഡില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആലുവയില്‍ നിന്ന് നഗരത്തിലേക്ക് ജലം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്.

സംസ്‌കാര ജംഗ്ഷനിലാണ് പ്രധാന പൈപ്പില്‍ പൊട്ടലുണ്ടായത്. ഈ പശ്ചാതലത്തില്‍ എറണാകുളം നഗരത്തിലെ കടവന്ത്ര, കലൂര്‍, കതൃക്കടവ്, ഇടപ്പള്ളി, പോണേക്കര , തമ്മനം, പൊന്നുരുന്നി, പാലാരിവട്ടം, വെണ്ണല അടക്കമുള്ള പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങുക.

 

webdesk13: