ഫോര്‍ട്ട് കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു. ഫോര്‍ട്ട് കൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റര്‍ കഴിഞ്ഞപ്പോള്‍ ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഫോര്‍ട്ട് കൊച്ചിക്ക് സമീപത്താണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
രണ്ട് മെട്രോ ബോട്ടുകളും തമ്മില്‍ കൂട്ടിയിടിച്ചതിനിടെ എമര്‍ജന്‍സി അലാറം മുഴങ്ങി. തൊട്ടുപിന്നാലെ മെട്രോയുടെ എമര്‍ജന്‍സി ഡോര്‍ തനിയെ തുറന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. എന്നാല്‍ ജീവനക്കാര്‍ ഇടപെട്ടതോടെ ആശങ്ക ഒഴിഞ്ഞു.