X

വാട്ടര്‍ ചാര്‍ജ് ഇനിയും 5% കൂടും; 3.50 – 60 രൂപയുടെ കൂടി വര്‍ധന

വീണ്ടും വാട്ടര്‍ചാര്‍ജ് വര്‍ധന. ഈ മാസം മൂന്നിന് വാട്ടര്‍ചാര്‍ജ് വന്‍തോതില്‍ കൂട്ടിയതിനു പിന്നാലെ ഏപ്രില്‍ 1 മുതല്‍ 5% കൂടി വര്‍ധിച്ച് ജല അതോറിറ്റിയുടെ പുതിയ നിരക്ക്. ലിറ്ററിന് ഒരു പൈസ കൂട്ടിയതിന് പിന്നാലെ ഈ മാസം 3 മുതല്‍ വിവിധ സ്ലാബുകളിലായി 50-500 രൂപ വര്‍ധിച്ചിരുന്നു. ഇതിനു പുറമെ വിവിധ സ്ലാബുകളിലായി 3.50 രൂപ മുതല്‍ 60 രൂപ വരെ ഇനിയും കൂടും. ഗാര്‍ഹികേതര ഉപയോക്താക്കള്‍ക്കുള്ള ഫിക്‌സഡ് നിരക്കും സുവിജ് നിരക്കും വര്‍ധിക്കും. ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ 5% ചാര്‍ജ് വര്‍ധന ഉണ്ടാകില്ലെന്നാണ് ജലഅതോറിറ്റി അധികൃതര്‍ നേരത്തെ സൂചിപ്പിച്ചിരുന്നത്.

webdesk14: