ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് റാഷിദ് അല്‍ മഖ്തൂമിന്റെ ട്വിറ്റര്‍ ഫോളോ ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഇന്ന് നിങ്ങള്‍ ഒരു പെണ്‍കുട്ടിയെ അന്വേഷിച്ചിരിക്കും. ദുബൈ ഭരണാധികാരിയെ അനുകരിച്ച പെണ്‍കുട്ടി അദ്ദേഹത്തിനൊപ്പം ആയിരക്കണക്കിന് ഹൃദയങ്ങളെയാണ് സ്വാധീനിച്ചത്.
പെണ്‍കുട്ടിയുടെ വിഡിയോ റീട്വീറ്റ് ചെയ്ത ശൈഖ് മുഹമ്മദ് പെണ്‍കുട്ടിയെ കാണാനുള്ള ആഗ്രഹം പങ്കുവെച്ചിരുന്നു. ആര്‍ക്കെങ്കിലും അവളെ അറിയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതോടെ കുട്ടിയെ അന്വേഷിക്കുന്ന തിരക്കിലായിരുന്നു സോഷ്യല്‍മീഡിയ. ഒടുവിലിതാ ആ ശ്രമത്തില്‍ ടെക്കികള്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു.
ഷാര്‍ജ മോഡല്‍ ഗേള്‍സ് സ്‌കൂളിലെ ഒന്നാം ക്ലാസുകാരിയായ മുഹ്‌റ അഹ്മദ് അല്‍ ഷേഹിയാണ് ഈ കഥാപാത്രം. സ്‌കൂള്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയ പ്രസംഗത്തിന്റെ റിഹേര്‍സല്‍ ഇങ്ങനെ വൈറലാകുമെന്ന് മുഹ്‌റയോ മാതാപിതാക്കളോ സ്വപ്‌നേപി നിനച്ചിരുന്നില്ല. ഏതായാലും ഇപ്പോള്‍ വളരെ സന്തോഷവതിയാണ് കക്ഷി.
ഇത് ആരു പറഞ്ഞു(who said this) എന്ന പരിപാടിയായിരുന്നു അസ്ലംബിയില്‍ അവള്‍ക്കുണ്ടായിരുന്നത്. ശൈഖ് മുഹമ്മദിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് ഫോണ്‍ വിളി ഉണ്ടായിരുന്നതായും അദ്ദേഹം വീട്ടിലേക്ക് വരുമെന്നറിയിച്ചതായും മാതാപിതാക്കള്‍ വ്യക്തമാക്കി.
വീട്ടിലേക്ക് ഭരണാധികാരി തന്നെ വരുന്നു എന്ന വാര്‍ത്തയറിഞ്ഞ കുഞ്ഞു മുഹ്‌റയുടെ മറുപടിയും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാവുകയാണ്.