മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും പഴയതൊന്നും മറന്നിട്ടില്ലെന്ന് തെളിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുംബൈ തെരുവില്‍ കുട്ടികള്‍ക്കൊപ്പം സച്ചിന്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. റോഡില്‍ കുട്ടികള്‍ കളിക്കുന്നത് കണ്ട് കാര്‍ നിര്‍ത്തിയ സച്ചിന്‍ കുട്ടികള്‍ക്കൊപ്പം കുറച്ച് സമയം ബാറ്റ് ചെയ്തു. ആളുകള്‍ കൂടിയപ്പോള്‍ കളി നിര്‍ത്തിയ സച്ചിന്‍ അവര്‍ക്കൊപ്പം സെല്‍ഫി എടുത്ത ശേഷമാണ് മടങ്ങിയത്.