ലൈംഗികമായി പലതവണ ദുരുപയോഗം ചെയ്ത ട്യൂഷന്‍ അധ്യാപകനെ വിദ്യാര്‍ഥി കഴുത്തറുത്ത് കൊലപ്പെടുത്തി. 28കാരനായ അധ്യാപകന്‍ പതിനാലുകാരനെ പലപ്പോഴായി ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഇതിന്റെ പ്രതികാരമായാണ് കുട്ടി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അധ്യാപകനെ കൊലപ്പെടുത്തിയത്.
ഓഗസ്റ്റ് 30നാണ് സംഭവം. ജാമിയ നഗറിലെ ബട്‌ല ഹൗസിലെ ഒരു വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍നിന്നു രക്തം വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മുറി തുറന്ന നിലയിലായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി.
തുടര്‍ന്ന് പൊലീസ് കൊലപാതകത്തിന് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍, അധ്യാപകന്‍ സ്വവര്‍ഗാനുരാഗിയാണെന്നും രണ്ടു മാസം മുന്‍പാണ് കുട്ടിയെ പരിചയപ്പെട്ടതെന്നും പിന്നീട് നിരവധി തവണ ലൈംഗികമായി ദുരുപയോഗം ചെയ്തതായും കണ്ടെത്തി.