തിരുവനന്തപുരം ആഴിമലക്ക് സമീപം തിരയില്‍പ്പെട്ട് രണ്ടുപേര്‍ മുങ്ങി മരിച്ചു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശികളായ രാജാത്തി (45) ബന്ധുവായ സായിഗോപിക (9) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴുമണിയോടെ കരിക്കാത്തി ബീച്ചിലാണ് സംഭവം. ബീച്ചിനോട് ചേര്‍ന്ന റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാവിലെയോടെ ബീച്ചില്‍ നടക്കാന്‍ ഇറങ്ങിയ ഇവര്‍ തിരയില്‍ പെടുകയായിരുന്നു. ബന്ധുക്കളും മറ്റും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ലൈഫ് ഗാര്‍ഡ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.