പെരിയ ഇരട്ടക്കൊലക്കേസ് വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍. ക്രിമിനലുകളോടുള്ള ജുഡീഷ്യറിയുടെ വലിയ താക്കീതാണ് ഈ വിധി. ഒരു സമൂഹം ഏറ്റെടുത്ത, ഒരു നാടുമുഴുവന്‍ സ്നേഹിച്ച രണ്ടു ചെറുപ്പക്കാരുടെ നിഷ്ഠുരമായ, കണ്ണില്‍ച്ചോരയില്ലാത്ത കൊലപാതകത്തിന് ഒരു പരിധിവരെ നീതി ലഭിച്ചുവെന്ന് വിശ്വസിക്കുകയാണെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.എം. ഇനിയെങ്കിലും അവരുടെ രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.