ഗുണ്ടല്‍പേട്ട്: ഭാരത് ജോഡോ യാത്ര ബി.ജെ.പിക്കുള്ള മുന്നറിയിപ്പാണെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. രാജ്യത്തെ അലട്ടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടും. രാജ്യത്ത് അശാന്തിയുണ്ട്. നിരവധി പ്രശ്‌നങ്ങളുണ്ട്. അഴിമതി വ്യാപകമാണ്. കര്‍ണാടകയില്‍ 40 ശതമാനം കമ്മീഷന്‍ സര്‍ക്കാരാണ് ഉള്ളത്. മോദി പ്രധാനമന്ത്രിയായതിന് ശേഷം രാജ്യത്ത് വര്‍ഗീയതയും വിഭജനവും വിദ്വേഷ രാഷ്ട്രീയവും രൂക്ഷമായി. ദലിതര്‍, പിന്നാക്ക സമുദായങ്ങള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവരെല്ലാം ഭയത്തോടെയാണ് ജീവിക്കുന്നത്. ജനാധിപത്യത്തിലും ഇന്ത്യന്‍ ഭരണഘടനയിലും ബി.ജെ.പിക്ക് ഒരിക്കലും വിശ്വാസമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.