X

ഒരോ സിഗററ്റിലും മുന്നറിയിപ്പ്; പുതിയ മാര്‍ഗവുമായി കാനഡ

ഒട്ടാവ: രാജ്യത്ത് പുകവില കുറക്കുന്നതിന് പുതിയ പരീക്ഷണവുമായി കാനഡ. ഓരോ സിഗററ്റിലും പുകവലിയുടെ അപകട മുന്നറിയിപ്പ് നല്‍കാനാണ് തീരുമാനം. പുകവലി അര്‍ബുദത്തിന് കാരണമാകും, കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കും, വന്ധ്യതക്കും രക്താര്‍ബുദത്തിനും കാരണമാകും, ഓരോ പുകയും വിഷമാണ് തുടങ്ങിയ മുന്നറിയിപ്പുകള്‍ ഓരോ സിഗറ്റിലും ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രിന്റ് ചെയ്യും.

സിഗററ്റ് പാക്കറ്റിന് മുകളില്‍ ആരോഗ്യ മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും ഓരോ സിഗററ്റിലും മുന്നറിയിപ്പ് നല്‍കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. പാക്കറ്റിലെ മുന്നറിയിപ്പ് പുകവലിക്കാര്‍ക്ക് ഒഴിവാക്കാമെന്നും എന്നാല്‍ സിഗറ്റിലെ മുന്നറിയിപ്പ് ഒഴിവാക്കാനാവില്ലെന്നും കാനേഡിയന്‍ വൃത്തങ്ങള്‍ പറഞ്ഞു.

webdesk11: