ന്യൂഡല്‍ഹി: അടുത്ത അഞ്ച് ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, കൊങ്കണ്‍, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ ഒഴികെ, ഈ വര്‍ഷത്തെ മണ്‍സൂണ്‍ ഏതാണ്ട് മുഴുവന്‍ രാജ്യത്തെയും ബാധിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച ഡല്‍ഹിയില്‍ പലയിടത്തും കനത്ത മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 5.6 മില്ലിമീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ പെയ്തത്. ഹിമാചല്‍ പ്രദേശില്‍ പലയിടത്തും വെള്ളപ്പൊക്കവും കനത്ത മഴയും തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ 9 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മുംബൈയുടെ ചില ഭാഗങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ 115.5 മില്ലിമീറ്റര്‍ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.