X

ന്യൂനമര്‍ദ്ദം: മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി

കൊച്ചി: ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും അടുത്ത 24 മണിക്കൂറിന് ശേഷം ന്യൂനമര്‍ദ്ദം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മത്സ്യ തൊഴിലാളികള്‍ നവംബര്‍ 9 ന് ആന്‍ഡമാന്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകരുത്. നവംബര്‍ 10 ന് ആന്‍ഡമാനിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍-മധ്യകിഴക്കന്‍ ഭാഗങ്ങളിലും മത്സ്യബന്ധനത്തിന് പോകരുത്. നവംബര്‍ 11 ന് ആന്‍ഡമാന്‍ കടലിന്റെ വടക്കന്‍ ഭാഗത്തും, ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും മത്സ്യബന്ധനം നടത്തരുത്. നവംബര്‍ 12 ന് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യകിഴക്കന്‍, തെക്കുകിഴക്കന്‍, മധ്യപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നത് ജീവന്‍ നഷ്ടപ്പെടാന്‍ വരെ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

chandrika: