X

ആഷസ് പരമ്പര:വാര്‍ണറിനും കവാജക്കും ഫിഫ്ടി: ഓസ്‌ട്രേലിയ ശക്തമായ നിലയില്‍

 

സിഡ്‌നി: ആഷസ് പരമ്പരയിലെ അവസാന ടെസ്്റ്റില്‍ ആശ്വാസവിജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് 346 പുറത്തായി. രണ്ടാം ദിനം അഞ്ചു വിക്കറ്റിന് 233 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച സന്ദര്‍ശര്‍ക്ക് സ്‌കോര്‍ ബോര്‍ഡി 113 ചേര്‍ക്കുന്നിടെ ശേഷിച്ചെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. പാറ്റ് കമ്മിന്‍സിന്റെ മിന്നും ബൗളിങ് പ്രകടനമാണ് ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും വലിയ സ്‌കോറിലേക്ക് പോകുന്നതില്‍ ഇംഗ്ലണ്ടിനെ തടഞ്ഞത്. 80 റണ്‍സി വഴങ്ങി കമ്മിന്‍സ് നാലു വിക്കറ്റുകള്‍ നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹസില്‍വുഡും രണ്ടു വീതം പേരെ പുറത്താക്കി.

അതേസമയം മറുപടി ബാറ്റിങിനിറങ്ങിയ ആതിഥേയര്‍ ഓപണര്‍ ഡേവിഡ് വാര്‍ണറിന്റയും ഉസ്മാന്‍ കവാജയുടെയും അര്‍ധ സെഞ്ച്വറി മികവില്‍ ഒടുവില്‍ വിവരം ലഭി്ക്കുമ്പോള്‍ 67 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സുമായി ശക്തമായ നിലയിലാണ്. തുടക്കത്തില്‍ റണ്‍സെന്നും എടുക്കാത്തെ കാമറൂണ്‍ ബെന്‍ക്രാഫ്റ്റിനെ സ്റ്റുവര്‍ഡ് ബൗള്‍ണ്ടാക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍-കവാജ സംഖ്യം 85 റണ്‍സുമായി ഓസീസ് ഇന്നിങ്‌സിനെ പിടിച്ചു നിര്‍ത്തുകയായിരുന്നു. 91 റണ്‍സുമായി സെഞ്ച്വറിയിലേക്ക് അടുക്കുന്ന കവാജയും നായകന്‍ സ്റ്റീവ് സ്മിത്തുമാണ് (44 റണ്‍സ്) ക്രീസില്‍.

 

ഡേവിഡ് മലാന്‍ 180 പന്തില്‍ നേടിയ 63 റണ്‍സാണ് രണ്ടാംദിനം ഇംഗ്ലണ്ട്് ബാറ്റിങിലെ ഹൈലെറ്റ്. മോയീന്‍ അലി (30), ടോം കുറാന്‍ (39), സ്റ്റുവര്‍ട്ട് ബ്രോഡ് (31) എന്നിവര്‍ വാലറ്റത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയതാണ് ഇംഗ്ലണ്ടിനെ 346ല്‍ എത്തിച്ചത്.

chandrika: