X

യുദ്ധം: സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്താ പ്രവാഹം

ഗസ്സ: ഹമാസ് ഇസ്രാഈലിനെ ആക്രമിച്ചപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി അറിയപ്പെടുന്ന ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ എന്ന എക്‌സ് ഫലസ്തീന്‍ പോരാട്ടത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചതായി പരാതി. ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ എക്‌സിലൂടെ വ്യാജ വീഡിയോകളും ഫോട്ടോകളും പ്രചരിച്ചുതുടങ്ങിയിരുന്നു.

അതിലൊന്ന് ഹമാസ് പോരാളികള്‍ സാധാരണക്കാരെ കൊലപ്പെടുത്തുന്നുവെന്ന രൂപത്തിലുള്ള വീഡിയോ ആയിരുന്നു. പക്ഷേ, ആ വീഡിയോയില്‍ ഉണ്ടായിരുന്നത് ഇസ്രാഈല്‍ സൈനികര്‍ തന്നെയാണെന്നും ഹമാസ് അല്ലെന്നും അല്‍ജസീറയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
ഇസ്രാഈല്‍ സൈനികരുടെ ക്രൂരതകള്‍ ഹമാസിന്റെ തലയില്‍ കെട്ടിവെച്ചുകൊണ്ടുള്ള ആ വീഡിയോയുടെ യാഥാര്‍ത്ഥ്യം പുറത്തുവന്നപ്പോഴേക്ക് എക്‌സിന്റെ നൂറുകണക്കിന് അക്കൗണ്ടുകളിലൂടെ അത് ലോകമെങ്ങും പ്രചരിച്ചുകഴിഞ്ഞിരുന്നു. ട്വിറ്ററിലൂടെ മാത്രമല്ല, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക് തുടങ്ങി പ്രമുഖ സാമൂഹിക മാധ്യമങ്ങളിലൂടെ ലോകമെങ്ങും ഫലസ്തീന്‍ പോരാട്ടത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളുമാണ് പ്രചരിപ്പിക്കുന്നത്. മസ്‌കിന്റെ ട്വിറ്ററില്‍ ആര്‍ക്കുവേണമെങ്കിലും പണമടച്ച് വീഡിയോകളുടെ വിശ്വാസ്യത പരിശോധിക്കാമെങ്കില്‍ മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ലെന്ന് ഫേസ്ബുക്ക് ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 50 ദശലക്ഷത്തിലേറെ പോസ്റ്റുകളാണ് ട്വിറ്ററില്‍ വന്നത്.

ഹമാസിനെ അനുകൂലിക്കുന്ന പുതിയ അക്കൗണ്ടുകള്‍ നീക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോഴും തെറ്റിദ്ധാരണകള്‍ പരത്തുന്നതില്‍ മുഴുകിയിരിക്കുകയാണ്. വ്യാജ അക്കൗണ്ടുകളിലൂടെയും തെറ്റായ വാര്‍ത്തകളും വീഡിയോകളും പ്രചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

webdesk11: