ബ്രസല്‍സ്: ഹമാസിനെതിരെ ഇസ്രാഈല്‍ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ച ഇസ്രാഈലില്‍ നടക്കേണ്ടിയിരുന്ന എല്ലാ മത്സരങ്ങളും മാറ്റിയതായി യുവേഫ. ഒക്ടോബര്‍ 15ന് ഇസ്രാഈലും കൊസോവോയുമായുള്ള യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യത മത്സരം നടത്താന്‍ പറ്റുന്ന സാഹചര്യമാണോ എന്നത് വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിലവിലെ സാഹചര്യം മത്സരത്തിന് അനുയോജ്യമല്ലെന്നും യുവേഫ അറിയിച്ചു.