X
    Categories: NewsWorld

ഗസ്സയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ്​ ഗാലൻറിനും അന്താരാഷ്​ട്ര ക്രിമിനൽ കോടതിയുടെ അറസ്​റ്റ്​ വാറൻറ്​

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യൊവ് ഗാലന്റ് എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി).

കോടതിയുടെ അധികാര പരിധിയെ സംബന്ധിച്ചുള്ള ഇസ്രാഈലിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ കോടതി അറസ്റ്റ് വാറണ്ട് സംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കുകയായിരുന്നു.

നെതനന്യാഹുവിനും ഗാലന്റിനും പുറമെ അന്തരിച്ച മുന്‍ ഹമാസ് മിലിട്ടറി കമാന്‍ഡറായ മുഹമ്മദ് ദെയ്ഫിനെതിരേയും അറസ്റ്റ് വാറണ്ടുണ്ട്. ഇസ്രാഈലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായി നടത്തിയ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് വാറണ്ട് പുറപ്പെടുവിച്ചത്.

യുദ്ധക്കുറ്റം ആരോപിച്ച് മൂന്ന് പേരുടേയും പേരില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇസ്രാഈലും ഹമാസും ആരോപണങ്ങളെല്ലാം നിഷേധിച്ചു.

webdesk13: