മുസ്ലിം ലീഗിനെതിരെ പിണറായി വിജയന് നടത്തുന്നത് കൊലവിളി പ്രസംഗമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ആഭ്യന്തര വകുപ്പിന് പറ്റിയ വീഴ്ച മറച്ചുവെക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി വര്‍ഗീയ ആരോപണം നടത്തുന്നതെന്നും പി.എം.എ സലാം പറഞ്ഞു.
മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലി നടത്തിയത് മുതല്‍ കഴിഞ്ഞ 20 ദിവസമായി ലീഗിനെതിരെ മുഖ്യമന്ത്രി കൊലവിളി നടത്തുകയാണെന്നും സമ്മേളനം ഇത്രയുമധികം സിപിഎമ്മിനെ പ്രകോപിപ്പിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും സലാം വ്യക്തമാക്കി. വഖഫ് റാലി മുസ്ലിം സമുദായത്തിന്റെ ന്യായമായ ആവശ്യം മുന്നോട്ടുവച്ചുള്ള സമ്മേളനമായിരുന്നെന്നും ഇത്രമാത്രം ആഘാതം ഒരു സമ്മേളനത്തിനുണ്ടാകാന് സാധിക്കുമെന്ന് ഇപ്പോഴാണ് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് റാലി അഭൂതപൂര്‍വമായ വിജയമായിരുന്നെന്നും അത് കണ്ട് സര്‍ക്കാര്‍ അങ്കലാപ്പിലായിയെന്നും കൂട്ടിചേര്‍ത്തു.
അവര്‍ തെറ്റ് ചെയ്തെന്ന് ബോധ്യമായിട്ടുണ്ടെന്നും പക്ഷേ അവരുടെ ഈഗോ അത് തിരുത്താന്‍ തയ്യാറക്കുന്നില്ലെന്നും സലാം പറഞ്ഞു. ‘ലീഗ് വര്‍ഗീയ സംഘടനയാണെന്ന് സിപിഎമ്മിന് പറയാന്‍ സാധിക്കുമോ? ലീഗുമായി ഭരണം പങ്കിട്ടവരാണ് സിപിഎം. തമിഴ്നാട്ടില്‍ ലീഗും സിപിഎമ്മും ഒരേ സഖ്യമാണ് ‘, പിഎംഎ സലാം പറഞ്ഞു.