വഖഫ് ഭേദഗതി നിയമത്തിനെതിരായ പശ്ചിമ ബംഗാളിലുണ്ടായ പ്രതിഷേധത്തിലെ അക്രമങ്ങളുടെതെന്ന പേരില്‍ ബിജെപി നേതാവ് അഡ്വ. ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത് ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ.
‘ബംഗാളില്‍ ഇസ്ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം. അതിര്‍ത്തി ജില്ലകളായ മുര്‍ഷിദാബാദിലും മാള്‍ഡയില്‍ നിന്നും ന്യൂനപക്ഷമായ ഹിന്ദുക്കള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു’- എന്ന അടിക്കുറിപ്പിനാണ് ഗോപാലകൃഷ്ണന്‍ ബംഗ്ലാദേശിലെ ഒരു അക്രമത്തിന്റെ വീഡിയോ പ്രചരിപ്പിച്ചത്. ബംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഗോപാലകൃഷ്ണന്‍ ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബറിലും ഇതേ വീഡിയോ, ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമം എന്ന് പറഞ്ഞു കൊണ്ട് സംഘ്പരിവാര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ എമരരേൃലരെലിറീ, മഹിേലം െതുടങ്ങിയ ഫാക്റ്റ് ചെക്ക് പ്ലാറ്റ്‌ഫോമുകള്‍ വീഡിയോയുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും ഇത് ബാംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
അതേസമയം, വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് സമൂഹത്തില്‍ മത സ്പര്‍ധയുണ്ടാക്കുന്ന ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും ചിലര്‍ പറഞ്ഞു.എന്നാല്‍ അതൊന്നും വകവെക്കാതെ ഗോപാലകൃഷ്ണന്റെ വാളില്‍ ഇപ്പോഴും ഈ വീഡിയോയുണ്ട്. വെറുപ്പും വിദ്വേഷവും പടര്‍ത്തുന്ന കമന്റുകളും വീഡിയോക്ക് താഴെ നിറയുന്നു.