കോഴിക്കോട്: വഖഫ് നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്‌ലിംലീഗ് നടത്തുന്ന സമരത്തിന്റെ അടുത്ത ഘട്ടമായി മാര്‍ച്ച് 17നു തിരുവനന്തപുരത്ത് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ പ്രതിഷേധ സംഗമം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട നിയമസഭാ മാര്‍ച്ച് പ്രതിഷേധ സംഗമമായി മാറ്റുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമതി അംഗങ്ങളും ജില്ലാ ഭാരവാഹികളും പോഷക സംഘടനാ സംസ്ഥാന ഭാരവാഹികളുമാണ് പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കേണ്ടത്. രാവിലെ 10 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പരിപാടി ആരംഭിക്കും.
- 3 years ago
Test User