വഖഫ് സംരക്ഷണ രണ്ടാംഘട്ട പ്രക്ഷോഭം ശക്തമായി തുടരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി എം എ സലാം. വരുന്ന ജനുവരി 27 ന് എല്ലാ ജില്ലകളിലെയും കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. ഫെബ്രുവരിയിൽ നിയമസഭാ തുടങ്ങാനിരിക്കെ രണ്ടാംഘട്ടമായി നിയമസഭയിലേക്കും മാർച്ച് നടത്തും.
താഴെത്തട്ടിലുള്ള ആളുകൾക്ക് സമരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായി മണ്ഡലം, പഞ്ചായത്ത് തലത്തിൽ രാപ്പകൽ സമരങ്ങളും ബോധവൽക്കരവും സംഘടിപ്പിക്കും.
കൂടാതെ പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഇത്തവണ ഓൺലൈനായി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് ഒന്നു മുതൽ മാർച്ച് 31 വരെ നീണ്ടുനിൽക്കുന്ന രീതിയിൽ രൂപരേഖ തയ്യാറാക്കിയതായും പി എം എ സലാം അറിയിച്ചു.