X

വഖഫ് ഭൂമി കൈയേറ്റം: ആക്ട് ഭേദഗതിക്ക് മുമ്പുള്ള പരാതികളിൽ പ്രോസിക്യൂഷൻ നിലനിൽക്കില്ല -ഹൈക്കോടതി

വഖഫ് ഭൂമി കൈവശംവെച്ചതിനെതിരെ എടുത്തിരുന്ന ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട്, മേരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ എന്നിവർക്കെതിരായ കേസാണ് റദ്ദാക്കിയത്.

കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. വഖഫ് ബോർഡിന്റെ പരാതിയിലായിരുന്നു പോസ്റ്റൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.

കോഴിക്കോട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പോസ്റ്റ് ഓഫീസ് കരാറുണ്ടാക്കിയിരുന്നു. ഇത് പുതുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കരാർ പാലിക്കപ്പെടുന്നില്ലെന്നും ഭൂമി തിരികെ ലഭിക്കുന്നില്ലെന്നുമുള്ള പരാതി വഖഫ് ട്രൈബ്യൂണലിലെത്തി. തുടർന്നാണ് കേസ് ക്രിമിനൽ നടപടിക്രമങ്ങളിലേക്ക് നീങ്ങിയത്.

ഇതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമി കൈവശംവെക്കുന്നത് കുറ്റകരമാക്കുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്.

webdesk13: