വഖഫ് ബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാല്‍ എംപി. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ സി വേണുഗോപാല്‍ എംപിയും പറഞ്ഞു.
ബിജെപി മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ബില്ലിലൂടെ മുസ്‌ലിം വിഭാഗത്തെ ഒറ്റപ്പെടുത്താന്‍ ശ്രമമെന്ന് സിപിഎം അംഗം കെ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.
പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെയാണ് വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല, വഖഫ് ഭൂമികള്‍ നിയന്ത്രിക്കാന്‍ മാത്രമാണ് ബില്ലെന്നായിരുന്നു ബില്‍ അവതരിപ്പിച്ച ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവിന്റെ അവകാശ വാദം.
എന്നാല്‍ പ്രതിപക്ഷം ബില്‍ സമൂഹത്തെ വിഭജിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. നിയമനിര്‍മാണത്തെ കേന്ദ്രം അട്ടിമറിക്കുന്നെന്ന് കെ സി വേണുഗോപാലും പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ജെപിസിയ്ക്ക് അധികാരമില്ലെന്ന് എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞു.
ബില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയും മുസ്‌ലിം സമൂഹത്തിന്റെ ഭൂമി തട്ടിയെടുക്കാനാണ് ശ്രമമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ആരോപിച്ചു. ബില്ലിനെ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ എതിര്‍ത്തു.