സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി മദ്രസ നിര്‍മിച്ചുവെന്ന് ആരോപിച്ച് മധ്യപ്രദേശിലെ പന്ന ജില്ലയില്‍ 30 വര്‍ഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി. രാജ്യത്ത് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നശേഷമുള്ള ആദ്യ നടപടിയാണിത്.
ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയാണ് ബി.ഡി കോളനിയില്‍ മദ്രസ നിര്‍മിച്ചതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സ്ഥലത്തു നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയതോടെ സ്ഥാപന അധികൃതര്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
മദ്രസയുമായി ബന്ധപ്പെട്ട തര്‍ക്കം വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ മദ്രസ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം പഞ്ചായത്തിന്റെ പരിധിയിലായി. ഇതോടെ മദ്രസ അധികൃതര്‍ സ്വന്തം നിലയില്‍ കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ ഇടപെടല്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സ്വന്തമായി പൊളിച്ചുനീക്കിയത്.