വഖഫ് നിയമ ഭേദഗതി; ജെപിസിയെ കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാക്കി: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

വഖഫ് നിയമ ഭേദഗതിയില്‍ ജെപിസിയെ പോലും കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാക്കി വഖഫിന്റെ അന്തസത്ത തകര്‍ക്കും വിധമാണ് തീരുമാനമെടുത്തതെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ജെപിസി റിപ്പോര്‍ട്ടിനെയും അതിന്റെ തുടര്‍ നടപടികളെയും കീഴ്മേല്‍ മറിക്കുന്നതാണ് ഇന്നലെ മുതല്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന മാധ്യമ വാര്‍ത്തകളുടെ അന്തസത്ത. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ബില്ലിലും ഇപ്പോള്‍ എടുത്തിട്ടുള്ള നടപടിയിലും വ്യക്തമാവുന്ന കാര്യം, സര്‍ക്കാര്‍ വഖഫ് നിയമം ലക്ഷ്യമാക്കുന്ന വിഭാഗത്തെ ഒരിഞ്ച് പരിഗണിച്ചില്ല എന്നതാണ്. കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്തത്. ഏത് സമയത്തും സര്‍ക്കാര്‍ എടുക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനം ഇതിലും എടുത്തിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. ജെപിസി അംഗങ്ങളെ പോലും പുഛിക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. ബിജെപി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന റിപ്പോര്‍ട്ട് നേരത്തെ അവര്‍ ബില്ലില്‍ അനുവര്‍ത്തിച്ചിരുന്ന നയത്തില്‍ നിന്ന് ഒട്ടും വ്യതിചലിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റിന്റെ എല്ലാ വേദികളിലും വളരെ ശക്തമായ സമീപനം ഇക്കാര്യത്തില്‍ എടുക്കും. പാര്‍ലമെന്റിന്റെ അകത്തും പുറത്തും നിരന്തരമായ പോരാട്ടം നടുത്തുമെന്ന മുസ്ലിം ലീഗിന്റെ മുന്‍ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ നിര്‍വഹിക്കുകയും ചെയ്യും. സമാനചിന്താഗതിക്കാരുമായി ഇന്നും നാളെയും ഡല്‍ഹിയില്‍ ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇ.ടി പറഞ്ഞു.

webdesk17:
whatsapp
line