തിരുവനന്തപുരം: സംസ്ഥാനത്ത് വഖഫ് ബോര്‍ഡിന് കീഴിലുള്ള നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടു. നിയമസഭയില്‍ പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതി പരിഗണിക്കാതെയാണ് നിയമനങ്ങള്‍ പിഎസ്‌സി വഴിയാക്കിയുള്ള തീരുമാനമെടുത്തത്. ബില്‍ ശബ്ദവോട്ടോടെ നിയമസഭ പാസാക്കി.
മുസ്‌ലിംകള്‍ക്ക് അവസരം നഷ്ടപ്പെടാതിരിക്കാന്‍ വഖഫ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിച്ചില്ല. നിലവില്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള നിയമനങ്ങള്‍ക്ക് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഉണ്ട്. എന്നാല്‍ വഖഫ് ബോര്‍ഡിന് കീഴില്‍ ഇത്തരമൊരു സംവിധാനം വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ വഖഫ് മന്ത്രി വി അബ്ദുറഹ്മാന്‍ തള്ളുകയായിരുന്നു.
സര്‍ക്കാര്‍ തീരുമാനം ചരിത്രത്തിലെ വലിയ മണ്ടത്തരമാണെന്ന് മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.