ന്യൂഡല്‍ഹി: നോട്ട് അസാധു വിഷയത്തില്‍ പുതിയ രാഷ്ട്രീയ നീക്കവുമായി പ്രധാന മന്ത്രി നരേന്ത്രമോദി. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സംബന്ധിച്ച പൊതുജന അഭിപ്രായം ആരായാന്‍ പുതിയ മൊബൈല്‍ ആപ്പുമായാണ് മോദി രംഗത്തെത്തിയിരിക്കുന്നത്.
നോട്ട് അസാധു വിഷയത്തില്‍ നടക്കുന്ന സര്‍വേയെ സംബന്ധിച്ചും അത് സാധ്യമാക്കുന്ന എന്‍.എം ആപ്പിന്റെ http://nm4.in/dnl-dapp ലിങ്കും മോദി തന്റെ ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റു ചെയ്തു.
അതേസമയം പ്രധാനമന്ത്രിയുടെ ആപ്പ് വഴിയുടെ അഭിപ്രായ സര്‍വേക്കെതിരെ എതിര്‍പ്പുമായി പലരും രംഗത്തെത്തി്. ഭൂരിപക്ഷം ആളുകളും സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കാത്ത രാജ്യത്ത് ആപ്പ് വഴിയുള്ള അഭിപ്രായ സര്‍വെ എങ്ങനെ വിലയിരുത്തും എന്ന ചോദ്യമാണ് വിമര്‍ശമായി ഉയരുന്നത്. രാജ്യത്തെ ബാങ്കുകളില്‍ ക്യൂ നില്‍ക്കുന്ന സാധാരണ ജനങ്ങളില്‍ നിന്നാണ് അഭിപ്രായം തേടേണ്ടതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.