X

‘വെറുപ്പ് മാത്രം നിറഞ്ഞ സ്ത്രീയായി മാറി, നിങ്ങളുടെ ആരാധികയായിരുന്നതില്‍ ലജ്ജിക്കുന്നു’; കങ്കണക്കെതിരെ വാമിഖ ഗബ്ബി

ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി വാമിഖ ഗബ്ബി. ഒരിക്കല്‍ കങ്കണയുടെ ആരാധികയായിരുന്നു എന്നതില്‍ ലജ്ജിക്കുന്നുവെന്നായിരുന്നു വാമിഖ ട്വീറ്റ് ചെയ്തത്. വെറുപ്പു മാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിയെന്നും താരം കുറിച്ചു.

‘ഒരിക്കല്‍ ഇവരുടെ ആരാധികയായിരുന്നു ഞാന്‍… എന്നാല്‍ ഇവരെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോര്‍ത്ത് ഇപ്പോള്‍ ലജ്ജ തോന്നുന്നു. ഹിന്ദു ആയിരിക്കുക എന്നതിന്റെ അര്‍ത്ഥം തന്നെ സ്‌നേഹമായിരിക്കുക എന്നതാണ്. ഒരു പക്ഷേ, രാവണന്‍ ശരീരത്തില്‍ കയറിയാല്‍ മനുഷ്യര്‍ ഇങ്ങനെയൊക്കെ ആകുമായിരിക്കും. വെറുപ്പു മാത്രം നിറഞ്ഞൊരു സ്ത്രീയായി താങ്കള്‍ മാറിപ്പോയത് ഏറെ ദുഃഖിപ്പിക്കുന്നു!’ വാമിഖ കുറിച്ചു.

പരസ്യ പ്രതികരണത്തിനു പിന്നാലെ വാമിഖയെ കങ്കണ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു. വാമിഖ തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. നിലപാടുകളോടു വിയോജിപ്പുള്ള മറ്റ് സ്ത്രീകള്‍ക്ക് കങ്കണ നല്‍കുന്ന തരംതാണ മറുപടികളിലേക്ക് പോകാതെ തന്നെ ബ്ലോക്കുക മാത്രം ചെയ്തതില്‍ സന്തോഷിക്കുന്നു. വെറുപ്പു മാറി മനസില്‍ സ്‌നേഹം നിറയാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെയെന്നും വാമിഖ ആശംസിച്ചു.

 

Test User: