ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയില്‍ കുടിലിന് മുകളിലേക്ക് മതില് ഇടിഞ്ഞുവീണ് നാല് കുട്ടികള്‍ മരിച്ചു. ഒരു ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. ചിറിറാം ദാമോര്‍(5), അഭിഷേക് ഭൂരിയ(4), ഗുന്‍ഗുന്‍ ഭൂരിയ(2), മുസ്കിന് ഭൂരിയ(5) എന്നിവരാണ് മരിച്ചത്.
മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നിന്നും കെട്ടിട നിര്‍മാണ ജോലിക്കായി കുടിയേറിയ കുടുംബത്തിലുള്ളവരാണ് മരിച്ച കുട്ടികള്‍. അപകടത്തില്‍പ്പെട്ട 8 അംഗ കുടുംബത്തിലെ 4 പേര് ചികിത്സയിലാണ്. ഇവരില്‍ രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണ്.