X

പൂനെയില്‍ മതിലിടിഞ്ഞ് വീണ് 17 മരണം

താത്കാലിക കുടിലുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് 17 പേര്‍ മരിച്ചു. പുനെയിലെ കോന്ദ്വയിലാണ് സംഭവം. നിര്‍മാണ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മിച്ച താത്കാലിക കുടിലുകള്‍ക്ക് മേലാണ് മതിലിടിഞ്ഞു വീണത്.
കനത്ത മഴയില്‍ മതിലിന് ബലക്ഷയമുണ്ടായതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം.15 നില കെട്ടടത്തിന് വേണ്ടി നിര്‍മിച്ച മതിലാണ് തകര്‍ന്നു വീണത്.

കുടിലുകള്‍ക്ക് മുകളിലായി നിന്നിരുന്ന മതില്‍ പാടെ പൊളിഞ്ഞു വീഴുകയായിരുന്നു. മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ധാരാളം പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തിന് സമീപത്ത് നിര്‍മാണം നടക്കുന്ന മേഖലയില്‍ തൊഴിലെടുത്തിരുന്നവര്‍ക്കായി താമസിക്കാന്‍ നിര്‍മിച്ച താത്കാലിക കുടിലുകള്‍ക്ക് മുകളിലേക്കാണ് മതില്‍ വീണത്.

കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ മതില്‍ തകര്‍ന്നതോടെ കുടിലുകള്‍ക്ക് മുകളിലേക്ക് പതിച്ചു. പ്രദേശത്ത് അഗ്‌നി രക്ഷാ സേനയും ദുരന്തനിവാരണ സേനയും തെരച്ചില്‍ നടത്തുകയാണ്. മരിച്ചവരില്‍ ഒരു സ്ത്രീയും നാലു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് മതില്‍ തകര്‍ന്നു വീണത്. ബിഹാര്‍, ബംഗാള്‍ സ്വദേശികളായ നിര്‍മാണ തൊഴിലാളികളാണ് അപടകത്തില്‍പ്പെട്ടവര്‍.

Test User: