X
    Categories: MoreViews

ജനിച്ചയുടന്‍ കുഞ്ഞ് നടന്ന സംഭവം: സംഭവത്തിനു പിന്നിലെ വാസ്തവം ഇങ്ങനെ..

ജനിച്ചയുടന്‍ കുഞ്ഞ് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലടക്കം വൈറലായിരുന്നു. പിഞ്ചുകുഞ്ഞ് നടക്കാന്‍ ശ്രമിക്കുന്ന വീഡിയോ ബ്രസീലില്‍ നിന്നാണ് പോസ്റ്റ് ചെയ്തിരുന്നത്.എന്നാല്‍ സംഭവത്തിന്റെ വാസ്തവമെന്താണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇന്‍ഫോ ക്ലിനിക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് സംഭവത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണം നല്‍കുന്നത്.

പോസ്റ്റ് ചെയ്ത വീഡിയോയില്‍ മലയാളിക്കുട്ടിയാണ് നടക്കാന്‍ ശ്രമിക്കുന്നത്. അമ്മയുടെ കയ്യില്‍ തൂങ്ങി കാലുകള്‍ മുന്നോട്ടുവെച്ച് നടക്കാന്‍ കുഞ്ഞുങ്ങള്‍ കാണിക്കുന്ന ഈ പ്രവണതയെ സ്റ്റെപ്പിങ് റിഫഌക്‌സ് എന്നാണ് പറയുന്നതെന്നാണ് വിശദീകരണം. ജന്‍മനാ തന്നെ കുഞ്ഞുങ്ങള്‍ക്ക് സ്വായത്തമായിട്ടുള്ളതാണ് ഇത്. എന്നാല്‍ കുഞ്ഞിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ നഷ്ടപ്പെടുന്നതുമായ ഒന്നിലേറെ കഴിവുകള്‍ ഇത്തരത്തിലുണ്ടെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. കുഞ്ഞ് കൈയില്‍ ബലമായി മുറുക്കി പിടിക്കുന്ന ‘ഗ്രാസ്പ് റിഫഌ്‌സ്’, കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ പാലുകുടിക്കാന്‍ അമ്മിഞ്ഞ തിരഞ്ഞ് പാല്‍ കുടിക്കുന്ന ‘സക്കിങ്’, റൂട്ടിങ് റിഫ്‌ലക്‌സ് തുടങ്ങിയവ ഇതിന് ഉദാഹരണമാണെന്നും വ്യക്തമാക്കുന്നു.

സാമൂഹ്യമാധ്യമങ്ങളിലൂടെ പരക്കുന്ന വ്യാജ വാര്‍ത്തകളുകളുടെ സത്യാവസ്ഥ ജനങ്ങളിലേക്കെത്തിക്കുന്നതിന് ഒരു കൂട്ടം ഡോക്ടര്‍മാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് പേജാണ് ഇന്‍ഫോ ക്ലിനിക്.

watch video:

chandrika: