പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് പോസ്‌കോ കോടതി. കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി തള്ളി.
സി.ബി.ഐ തന്നെ കേസ് പുനരന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്.
കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.
സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഒന്നുമില്ലായിരുന്നു. പെണ്‍കുട്ടികളുടേത് ആത്മഹത്യ തന്നെയാണെന്നായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.