വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അറസ്റ്റില്‍

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അറസ്റ്റില്‍. പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്‍ഡിനു സമീപത്തുള്ള സമരപ്പന്തലില്‍ നിരാഹാരമിരിക്കുകയായിരുന്ന പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.

6 ദിവസമായി നിരാഹാരമിരിക്കുന്ന ഗോമതിയുടെ ആരോഗ്യനില മോശമായിരുന്നു. ഇതേ തുടര്‍ന്നാണ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ശ്രമിച്ചത്. ഇത് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടികളുടെ അമ്മ ഉള്‍പ്പെടെ 15ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍, ഡി എച്ച് ആര്‍ എം നേതാവ് സെലീന പ്രക്കാനം എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

അല്പസമയത്തിനകം തന്നെ ജാമ്യം എടുത്ത് ഇവര്‍ ഇതേ സമരപ്പന്തലില്‍ മടങ്ങി എത്തിയേക്കും. നാളെ മുതല്‍ പെണ്‍കുട്ടികളുടെ അമ്മ നിരാഹാരം ഇരിക്കാനും സാധ്യതയുണ്ട്. സമരക്കാരെ പൊലീസ് മര്‍ദ്ദിച്ചു എന്ന് ആരോപണമുണ്ട്.

 

web desk 1:
whatsapp
line