ആലപ്പുഴ: കേരളത്തിലെ പ്രമുഖ പണ്ഡിതനും ഇസ്ലാമിക പ്രഭാഷകനുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി(94) നിര്യാതനായി. ഇന്ന് രാവിലെ 9 മണിയോടെയാണ് മരണപ്പെട്ടത്. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പാനൂരിലെ വൈലിത്തറ വീട്ടിലായിരുന്നു അന്ത്യം.
യൗവനകാലം മുതല്‍ തന്നെ പ്രഭാഷണശൈലി കൊണ്ട് പ്രശസ്തി നേടിയ പണ്ഡിതനാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി. സ്വദേശം തെക്കന്‍ കേരളമായിരുന്നെങ്കിലും മലബാര്‍ മേഖലയിലായിരുന്നു കൂടുതലും അറിയപ്പെട്ടിരുന്നത്.
ഭാര്യ: പരേതയായ ഖദീജ ഉമ്മ.