കര്‍ണാടകയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് 17 ശതമാനത്തോളം ശമ്പള വര്‍ധന പ്രഖ്യാപിച്ച് കര്‍ണാടക. സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കുനിടെയാണ് ഒരാശ്വനമെന്നോണം മുഖ്യമന്ത്രി ബസവരാജ ബൊമൈ ശമ്പള വര്‍ധന പ്രഖ്യാപിച്ചത്. ഇതിനിടയില്‍ നിയമസഭ തിരഞ്ഞെടുപ്പ് വരാന്‍ പോകുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
ഏഴാം ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പുതിയ ശമ്പള സ്‌കെയില്‍ നടപ്പാക്കുമെന്നാണ് പറയുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി സംവിധാനം, റവന്യൂ ഓഫിസുകള്‍ അടക്കം നിരവധി അവശ്യ സേവനങ്ങള്‍ താളംതെറ്റിയ സാഹചര്യത്തിലാണ് ബിജെപി സര്‍ക്കാരിന്റെ പുതിയ നടപടി.