തിരുവനന്തപുരം: വേ്യാമ സേനയില്‍ അഗ്‌നിവീറായി ചേരുന്നതിനുള്ള സെലക്ഷന്‍ ടെസ്റ്റിനായി അവിവാഹിതരായ ഭാരതീയ/ നേപ്പാള്‍ പൗരന്‍മാരില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. നവംബര്‍ 23 വൈകുന്നേരം അഞ്ചു മണി വരെ https://agnipathvayu. cdac.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. 2002 ജൂണ്‍ 27നും 2005 ഡിസംബര്‍ 27നും മദ്ധ്യേ ജനിച്ചവര്‍ക്ക് (രണ്ടു ദിവസവും ഉള്‍പ്പെടെ) സെലക്ഷന്‍ ടെസ്റ്റിനായി അപേക്ഷിക്കാം. പരീക്ഷയുടെ എല്ലാ ഘട്ടങ്ങളും വിജയിക്കുന്ന ഉേദ്യാഗാര്‍ഥിയുടെ പ്രായപരിധി എന്റോള്‍മെന്റ് തീയതിയില്‍ പരമാവധി 21 വയസായി നിജപ്പെടുത്തിയിട്ടുണ്ട്.
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയും ഇംഗ്ലീഷ് വിഷയത്തിന് പ്രത്യേകമായി 50 ശതമാനം മാര്‍ക്കോടെയുമുള്ള പന്ത്രണ്ടാം ക്ലാസ് വിജയമാണ് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങള്‍ https://indianairforce. nic.in, https://careerindian airforce.cdac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
ഓണ്‍ലൈന്‍ പരീക്ഷ, രജിസ്‌ട്രേഷന്‍ പ്രക്രിയ, അഡ്മിറ്റ് കാര്‍ഡുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പ്രസിഡന്റ്, സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന്‍ ബോര്‍ഡ്, ബ്രാര്‍ സ്‌ക്വയര്‍, ഡല്‍ഹി കാന്റ്, ന്യൂഡല്‍ഹി 110010 (ഫോണ്‍ നമ്പര്‍ 01125694209/ 25699606, ഇമെയില്‍: casbiaf@cdac.in എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 02025503105/ 02025503106 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കൂടാതെ അപേക്ഷകര്‍ സഹായത്തിനായി കൊച്ചിയിലെ എയര്‍മെന്‍ സെലക്ഷന്‍ സെന്ററുമായി 04842427010/ 9188431093 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.