X
    Categories: MoreViews

വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ വി.വി പാറ്റ് വോട്ടിഗ് മെഷീന്‍

 

അടുത്ത മാസം 11 ന് നടക്കുന്നു വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ ഇലക്ഷന്‍ കമ്മീഷന്‍ പുതുതായി പരിചയപ്പെടുത്തുന്ന വി.വി. പാറ്റ് വോട്ടിങ് മെഷീനായിരിക്കും ഉപയോഗിക്കുന്നത്.
ബാലറ്റ് പേപ്പറില്‍ നിന്ന് വോട്ടിംഗ് മെഷീനിലേക്കുള്ള മാറ്റം തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏറെ എളുപ്പമാക്കിയെങ്കിലും മെഷീന്റെ സുതാര്യതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. സമീപ കാലത്ത് നടന്ന യു. പി തെരെഞ്ഞെടുപ്പിലും വോട്ടിംഗ് മെഷീന്റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ടുള്ള ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നു.

വി.വി പാറ്റ് വോട്ടിഗ് മെഷീന്‍

വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രൈയല്‍ മെഷീന്‍ വോട്ടര്‍മാര്‍ക്ക് അവര്‍ ചെയ്ത വോട്ടിന്റെ രേഖ നല്‍കുന്നു.
വോട്ട് ചെയ്ത് കഴിഞ്ഞ ഉടന്‍ തന്നെ ഏത് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു, ചിഹ്നം, ക്രമ നമ്പര്‍ എന്നിവ പ്രിന്റ് ചെയ്ത് പ്രിന്ററിന്റെ സ്‌ക്രീനില്‍ വോട്ട് ചെയ്ത ആള്‍ക്ക് ഏഴ് സെക്കന്‍ഡ് കാണാം. അതിന്‌ശേഷം സ്ലിപ് കട്ടായി പ്രിന്ററിന്റെ ട്രേയില്‍ ശേഖരിക്കപ്പെടാനും സംവിധാനമുണ്ട്.

chandrika: