തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ. സിപിഎമ്മില്‍ ആര്‍ജ്ജവമുള്ള യുവ നേതാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍, ശക്തമായി പ്രതിഷേധിച്ചില്ലെങ്കിലും ഒരു നേരിയ മുരള്‍ച്ചയെങ്കിലും കേള്‍പ്പിക്കേണ്ട സന്ദര്‍ഭമാണിതെന്ന് ബല്‍റാം പറഞ്ഞു.
‘പാര്‍ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാന്‍മൂളി, അവയെ ന്യായീകരിക്കാന്‍ പരിഹാസ്യമായ വാദമുഖങ്ങള്‍ നിരത്തി, അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?’- ബല്‍റാം ഫേസ്ബുക്കില്‍ ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സിപിഎമ്മില്‍ ആര്‍ജ്ജവമുള്ള യുവ നേതാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍, ശക്തമായി പ്രതിഷേധിച്ചില്ലെങ്കിലും ഒരു നേരിയ മുരള്‍ച്ചയെങ്കിലും കേള്‍പ്പിക്കേണ്ട സന്ദര്‍ഭമാണിത്.
കൊടും അഴിമതിക്കാരനെന്ന് നിങ്ങള്‍ തന്നെ മുദ്രകുത്തിയ, വീട്ടില്‍ കള്ളപ്പണമെണ്ണാന്‍ യന്ത്രം സൂക്ഷിച്ചിട്ടുണ്ടെന്ന് നിങ്ങളാല്‍ അധിക്ഷേപിക്കപ്പെട്ട ഒരു വ്യക്തിയുടെ പേരില്‍ മാത്രം നിലനില്‍ക്കുന്ന, ചില സ്ഥാപിത താത്പര്യങ്ങളല്ലാതെ മറ്റ് കാര്യമായ രാഷ്ട്രീയമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പാര്‍ട്ടിയെ കേവലം നാല് വോട്ട് കിട്ടുമെന്ന പ്രതീക്ഷയില്‍ ഇന്നു നിങ്ങളുടെ നേതാക്കള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അല്‍പ്പം പോലും ലജ്ജ തോന്നുന്നില്ലേ?
നിങ്ങള്‍ ഇന്നലെകളില്‍ ധാര്‍മ്മികതയുടെ പേരില്‍ നടത്തിയെന്നവകാശപ്പെടുന്ന സമരങ്ങള്‍ വെറും ഫോട്ടോ ഓപ് മാത്രമല്ലായിരുന്നുവെങ്കില്‍,
അന്ന് നടത്തിയ അഴിമതി വിരുദ്ധ വാചാടോപങ്ങളോട് തരിമ്പെങ്കിലും ആത്മാര്‍ത്ഥത നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ വിയോജിപ്പിന്റെ ശബ്ദത്തിനായി കേരളമിതാ കാതോര്‍ക്കുന്നു.
പാര്‍ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാന്‍മൂളി, അവയെ ന്യായീകരിക്കാന്‍ പരിഹാസ്യമായ വാദമുഖങ്ങള്‍ നിരത്തി, അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?