X
    Categories: Video Stories

മുസ്‌ലിമായിരിക്കുക എന്നത് മഹാപാതകമായിത്തീരുന്ന രാജ്യത്തെയോര്‍ത്ത് ഭയം തോന്നുന്നു: വി.ടി ബല്‍റാം

പാലക്കാട്: കശ്മീരില്‍ ആസിഫയെന്ന എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ രൂക്ഷമായ പ്രതികരണവുമായി വി.ടി ബല്‍റാം. മുസ്‌ലിമായിരിക്കുക എന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു കുഞ്ഞിനെ സംബന്ധിച്ച് പോലും ഒരാഴ്ചയിലേറെക്കാലം ശാരീരികമായി ആക്രമിക്കപ്പെട്ട്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ഒടുവില്‍ അതിക്രൂരമായി കൊന്നുകളയപ്പെടാന്‍ മാത്രമുള്ള ഒരു മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓര്‍ത്ത് സത്യത്തില്‍ ഭയവും അപമാനവുമാണ് തോന്നുന്നത്.

അന്യമത വിദ്വേഷത്തിലൂടെ മനുഷ്യനെ വെറുപ്പിന്റെ പാരമ്യത്തിലെത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ഹിന്ദുത്വ. നിഷ്‌ക്കളങ്കരായ ഏതൊരു സാധാരണ ഹിന്ദുമത വിശ്വാസിയേയും ഈ നിലക്കുള്ള ഹിന്ദുത്വവാദിയാക്കാനാണ് സംഘ് പരിവാര്‍ എന്ന ഭീകര സംഘടനയുടെ ശ്രമം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: