X

മുഖ്യമന്ത്രി മടങ്ങിയെത്തുന്നതിന് മുന്‍പുള്ള തീരുമാനം;വിദേശത്തു നിന്നെത്തുന്നവരുടെ ക്വാറന്റീന്‍ ഒഴിവാക്കിയതിനെ പരിഹസിച്ച് വിടി ബല്‍റാം

വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്റീന്‍ ഒഴിവാക്കിയ തീരുമാനത്തില്‍ പരിഹാസവുമായി വിടി ബല്‍റാം.തീരുമാനത്തിന്റെ കാരണഭൂതനായ സഖാവിന് നൂറു കോടി അഭിവാദ്യങ്ങളെന്ന് വിടി ഫെയിസ്ബുക്കില്‍ കുറിച്ചു.

വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തുന്നതിന്റെ തൊട്ടു മുമ്പ് പ്രവാസികളെ ദ്രോഹിക്കുന്ന നിയമത്തില്‍ ഇളവ് വരുത്തി സര്‍ക്കാര്‍. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്റീന്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ കാരണഭൂതനായ സെഖാവിന് നൂറു കോടി അഭിവാദ്യങ്ങള്‍.

Test User: