കൊച്ചി: നിയമസഭയില്‍ കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പിന്റെ സാംഗത്യം ചോദ്യം ചെയ്ത് വി.ടി ബല്‍റാം എം.എല്‍.എ. ഇന്ന് രാവിലെ നിയമസഭയില്‍ നടന്ന ദേവസ്വം ബോര്‍ഡുകളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ബല്‍റാം വിട്ടുനിന്നിരുന്നു. ഇതിനു കാരണം വ്യക്തമാക്കി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് എം.എം.എ നയം വ്യക്തമാക്കിയത്.
ദേവസ്വം ബോര്‍ഡുകളിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ ഹിന്ദു എം.എല്‍.എമാര്‍ക്കായിരുന്നു വോട്ടവകാശം. എം.എല്‍.എമാരുടെ മതം ഏതെന്ന് തീരുമാനിക്കാനുള്ള യാതൊരു ഔദ്യോഗിക വിവരങ്ങളും സര്‍ക്കാരിനും നിയമസഭക്കുമില്ല. തെരഞ്ഞെടുപ്പ് ജയിച്ചതിനു ശേഷം നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന ഘട്ടത്തിലും പിന്നീടും മതവിശ്വാസം എവിടെയും പറയുന്നില്ല. പിന്നെ എന്ത് മാനദണ്ഡം വെച്ചാണ് ജനപ്രതിനിധികളെ ഹിന്ദുവായും അല്ലാത്തവരായും വേര്‍തിരിക്കുന്നതെന്നറിയില്ലെന്നും ബല്‍റാം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: