X
    Categories: CultureNewsViews

പിണറായി ഭരണത്തില്‍ ‘ശരിക്കും കേരളം നമ്പര്‍ വണ്‍ തന്നെ!’ പരിഹസിച്ച് വി.ടി ബല്‍റാം

കോഴിക്കോട്: അക്രമങ്ങളെയും കൊലപാതകങ്ങളേയും നിസ്സംഗതയോട് കൂടി സമീപിക്കുന്ന മാനസികാവസ്ഥയിലേക്ക് മലയാളിയെ മാറ്റിയത് സി.പി.എമ്മും അവരുടെ അടിമകളായ ബുദ്ധിജീവികളുമാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ടി.പി വധക്കേസ് പ്രതിയായ കൊടി സുനി പരോളിലിറങ്ങി ക്വട്ടേഷന്‍ എടുത്തതിന്റെ പേരില്‍ അറസ്റ്റിലായ സംഭവത്തെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ബല്‍റാം ഇക്കാര്യം പറഞ്ഞത്.

കൊടും കുറ്റവാളികള്‍ക്കും കാലപാതകികള്‍ക്കും ഒരു മാനദണ്ഡവുമില്ലാതെ പരോള്‍ അനുവദിക്കുകയും സുഖവാസത്തിനയക്കുകയും ചെയ്യുന്നവര്‍ ഇന്ന് നവോത്ഥാന നായകരായി വാഴ്ത്തപ്പെടുകയാണെന്നും ബല്‍റാം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: